Friday 10 July 2020

പ്രഭാത ചിന്ത 19

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
എല്ലാവർക്കും വലിയവർ ആകാനാണ്‌ ഇഷ്ടം. എന്നാൽ വേരില്ലാത്ത ഒരു മരവും വിണ്ണിലേക്ക്‌ വളരില്ല. ചെറിയ കാര്യങ്ങളിലെ സത്യസന്ധതയും ക്രിയാത്മകതയും ആണ്‌ വലിയ ആളുകളെ സൃഷ്ടിക്കുന്നത്‌.

ചിന്തകളിലും പ്രവർത്തികളിലും അടിസ്ഥാനപരമായ ഗുണനിലവാരം പുലർത്താത്തവർ അവരറിയാതെ തന്നെ നിലത്ത്‌ വീഴും.

സ്വയം മാറാൻ തയ്യാറാകാതെ നാടു പരിഷ്കരിക്കാൻ ഇറങ്ങുന്നവരുടെ അഹന്ത കൊണ്ടും അമിത പ്രകടനങ്ങൾ കൊണ്ടുമാണ്‌ നാടിന്റെ നിഷ്കളങ്കത നഷ്ടമാവുന്നത്‌.

വിവരം നൽകുന്ന വിദ്യാഭ്യാസത്തെക്കാൾ വിവേകം നൽകുന്ന വിദ്യാഭ്യാസം ആണ്‌ നാടുണർത്തുക.  അറിവുള്ളവരുടെ അഭാവം അല്ല ,അറിവിനെ അനുഭവമാക്കി രൂപാന്തരപ്പെടുത്താൻ അറിയുന്നവരുടെ അഭാവമാണ്‌ ഏതു രംഗത്തെയും നിഷ്ക്രിയതക്ക്‌ കാരണം.

പഠിപ്പിക്കുന്നവർ പാഠമാകാതെ വരുന്നിടത്തോളം കാലം പഠിതാക്കൾ നിർജീവ ശിലകളായി തുടരും . കണ്ടു പഠിച്ചവയിൽ നിന്നാണ്‌ കരുതലും ദീർഘവീക്ഷണവും ഉണ്ടാവുക.

കാണാതെ പഠിച്ചവയിൽ നിന്ന് ഉത്തരങ്ങളും ഉദ്ധരണികളും മാത്രമെ ഉടലെടുക്കു. എല്ലാം പഠിച്ചിട്ടും എന്താണ്‌ ചെയ്യേണ്ടത്‌ എന്ന വകതിരിവ്‌ ഇല്ലാത്തവർ ഉണ്ടാകുമ്പോൾ പഠനം പരാജയപ്പെടും.

പ്രബന്ധം അവതരിപ്പിക്കാൻ അറിയുന്നവരല്ല. അവ പ്രയോഗത്തിൽ വരുത്താൻ അറിയുന്നവർ ആണ്‌ ഗുരുക്കന്മാർ ആകേണ്ടത്‌.

നേടിയ അറിവും പകർന്ന് നൽകിയ അറിവും പ്രശ്നപരിഹാരത്തിന്‌ പ്രയോജനപ്പെട്ടില്ലെങ്കിൽ ആ അറിവും ആചാര്യനും അപ്രസക്തം തന്നെയാണ്‌.

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത 19
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം