Sunday 12 July 2020

പ്രഭാത ചിന്ത 21

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
എപ്പോഴും നമുക്ക്‌ ജീവിതത്തെ കുറിച്ച്‌ ശുഭപ്രതീക്ഷകൾ ഉണ്ടായിരിക്കണം. .ജീവിതത്തിൽ നാം നേടണം എന്ന് ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങൾ നമുക്ക്‌ വേണം .  ആ ലക്ഷ്യ നേട്ടത്തിലേക്കുള്ള നമ്മുടെ പ്രവർത്തനങ്ങൾ നമ്മെ മുന്നോട്ട്‌ നയിക്കും ; അവ നാം നേടിയില്ലെങ്കിൽ പോലും.

പ്രതിസന്ധികളെക്കാൾ വലുതല്ല പ്രതീക്ഷയെങ്കിൽ പിന്നെ പ്രയത്നിക്കാൻ താൽപ്പര്യമുണ്ടാകില്ല.

ഉള്ളിലുള്ള സ്വപ്‌നങ്ങളും പുറമേയുള്ള പ്രതിബന്ധങ്ങളും തമ്മിലുള്ള പോരാട്ടമാണ് നേട്ടങ്ങളിലേക്കുള്ള യാത്ര.

പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചവരെല്ലാം പിൻവാങ്ങിയത് മുന്നിലെ തടസ്സങ്ങൾ വലുതായതുകൊണ്ടല്ല ഉള്ളിലെ ആഗ്രഹം ചെറുതായതുകൊണ്ടാണ്.

നമുക്ക്‌ ലക്ഷ്യവും അവ നേടാനുള്ള മനസും ഉണ്ടെങ്കിൽ നമ്മുടെ ശരീരം മനസ്സിന്റെ ആ തീരുമാനത്തെ പൂർണ്ണമായും പിന്തുണക്കും എന്നാൽ മനസ്സില്ലാത്തതിനെ പിന്തുണയ്‌ക്കാൻ ശരീരത്തിനാകില്ല.

ലക്ഷ്യങ്ങൾ ഇല്ലാത്ത ഒഴിഞ്ഞ മനസ്‌. പിശാചിന്റെ കളിത്തട്ട്‌ ആയി പ്രവർത്തിക്കുന്നു.  അവിടെയാണ്‌ എല്ലാ സാഹൂഹ്യ തിന്മകളും രൂപം കൊള്ളുന്നത്‌.

നമ്മുടെ ലക്ഷ്യം നേടാൻ നമുക്ക്‌ ആദ്യം വേണ്ടത്‌ . ശുഭാപ്തി ചിന്തയും ആത്മവിശ്വാസവും ആണ്‌.

 ഏത് ലക്ഷ്യങ്ങളിലേക്കിറങ്ങുമ്പോഴും അതിൽ രണ്ടു സാധ്യതകളുമുണ്ടാവും. തോൽവി സമ്മതിക്കാനും വിജയം നേടിയെടുക്കാനുമുള്ള സാധ്യതകൾ.

ഒരുഭാഗത്ത് നെഗറ്റീവായ ചിന്തകളും, ശുഭാപ്തി വിശ്വാസമില്ലായ്മയും സദാസമയം നമ്മിൽ പരാജയഭീതി മാത്രമാണ് ഉണ്ടാക്കുന്നത്.

മറുവശത്ത് എങ്ങിനെ വിജയം നേടാം എന്നുള്ള ആത്മവിശ്വാസത്തോടെയുള്ള ചിന്തകൾ നമുക്ക് മനക്കരുത്തും ലക്ഷ്യത്തിലേക്കുള്ള പ്രചോദനവുമാണ്.

എപ്പോഴും വിജയത്തെ മുന്നിൽ കണ്ട്‌ കൊണ്ട്‌ പ്രവർത്തിക്കുക. . വിജയം ഭാവനയിൽ കാണുക.....അപ്പോൾ നമുക്ക്‌ മുന്നോട്ടുള്ള വഴി മുന്നിൽ തെളിയും.

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത 21
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം