Saturday 18 July 2020

പ്രഭാത ചിന്ത 31

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ഞാൻ ഞാനാണ്‌ ;എനിക്ക്‌ ഞാൻ ആകാനേ പറ്റു.

ദൈവത്തിന്റെ ഈ ഭൂമിയിലെ പ്രതിനിധികൾ ആയ മനുഷ്യരെ ഓരോരുത്തരെയും ദൈവം എല്ലാ രീതിയിലും വ്യത്യസ്ഥർ ആയിട്ടാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌ .എല്ലാവരും ഒരേ ചിന്തകളും സവിശേഷതകളും ഉള്ളവർ ആയി സൃഷ്ടിക്കപ്പെടാത്തതിന്‌ കാരണം ആരും പരസ്പരം പകരക്കരല്ലാത്തത്‌ കൊണ്ടാണ്‌.

ബാഹ്യരൂപം കൊണ്ട്‌ സാദൃശ്യമുള്ളവ പോലും തനതായ നിരവധി പ്രത്യേകതകൾ ഉള്ളവരാണ്‌ . ഓരോരുത്തരുടെ ജീവിതത്തിനും ഓരോ നിയോഗങ്ങൾ ഉണ്ടായിരിക്കും . ആ നിയോഗം തിരിച്ചറിയുക എന്നതാണ്‌ പ്രധാനം.

ദൈവം തന്റെ ഓരോ സൃഷ്ടിയിലും തന്റെ അനന്യതയുടെ കയ്യൊപ്പ്‌ ചാർത്തിയിട്ടുണ്ട്‌. വിരലടയാളം തന്നെ എടുക്കുക. ലോകത്തെ ഒരാളുടെ വിരലടയാളം പോലും വേറെ ഒരാൾക്കും കാണില്ല . വിരലടയാളം മാത്രമല്ല  ഓരോരുത്തരുടെയും വികാരങ്ങളും വിചാരങ്ങളും വിനിമയശേഷിയും എല്ലാം  വ്യത്യസ്തമാണ്‌.

മനുഷ്യന്‌ സ്വയം മനസ്സിലാക്കാൻ പറ്റാത്ത നിയോഗങ്ങൾ ആണ്‌ ഓരോ സൃഷ്ടിക്കു പിന്നിലും . കാലഘട്ടം ആവശ്യപ്പെടുന്ന സ്വന്തം ജീവിത നിയോഗങ്ങൾ സ്വയം തിരിച്ചറിയുക എന്നതാണ്‌ പ്രധാനം.

താൻ ആരാണെന്ന് സ്വയം അറിയുന്ന നിമിഷം മുതൽ ആണ്‌ ഒരാളുടെ വളർച്ച തുടങ്ങുക .  ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനം അവനവൻ ആവുക എന്നതാണ്‌. .മറ്റുള്ളവരെ പോലെ ആയിത്തീരണമെന്നുള്ള പ്രലോഭനത്തെ അതിജീവിക്കാൻ അസാധാരണമായ മനക്കരുത്ത്‌ വേണം.

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത 31
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം