Showing posts with label പ്രഭാത ചിന്ത. Show all posts

Thursday, 20 June 2024

പ്രഭാത ചിന്ത - 43

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
എങ്ങനെയാണ് വലുതാകുമ്പോള്‍ വിജയിക്കേണ്ടത്? അവന്‍ മുത്തച്ഛനോട് ചോദിച്ചു. മുത്തച്ഛന്‍ അവനെയും കൊണ്ട് ഒരു നേഴ്‌സറിയിലെത്തി. അവിടെ നിന്ന് രണ്ടു ചെടികള്‍ വാങ്ങി. ഒന്ന് വീട്ടുമുറ്റത്തും, മറ്റേത് ചട്ടിയിലാക്കി മുറിക്കകത്തും വെച്ചു. ഏതു ചെടിയാണ് ഇതില്‍ നന്നായി വളരുക എന്ന മുത്തച്ഛന്റെ ചോദ്യത്തിന് അവന്‍ പറഞ്ഞത് മുറിക്കുളളിലെ ചെടിയാണെന്നാണ്. അതിന് വെയിലും മഴയും കൊള്ളേണ്ടല്ലോ.. സമയാമയത്ത് വെള്ളവും വളവും കിട്ടും. മാസങ്ങള്‍ കടന്നപോയി. മുത്തച്ഛന്‍ രണ്ടു ചെടികളും കാണിച്ച് അവനോട് ചോദിച്ചു: ഏതാണ് കൂടുതല്‍ വളര്‍ന്നത്? മുറ്റത്തെ ചെടിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ട കുട്ടി ചോദിച്ചു. ഇതെങ്ങനെ സംഭവിച്ചു. മുത്തച്ഛന്‍ പറഞ്ഞു: വെല്ലുവിളികള്‍ നേരിടാത്തതൊന്നും വളരേണ്ടയത്രയും വളരില്ല. സുരക്ഷിതത്വവും സംരക്ഷണവും നിബന്ധനകള്‍ക്ക് വിധേയമായിരിക്കണം. ഒന്നിനും എക്കാലവും സംരക്ഷണവലയം ആവശ്യമില്ല. അങ്ങനെ വളര്‍ന്നവയൊന്നും സ്വയംപര്യാപ്തതയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടുണ്ടാകില്ല. തണില്‍ മാത്രം വളരുന്നവ തളിരിടുമെങ്കിലും തന്റേടത്തോടെ വളരില്ല. ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത മഴയും വെയിലും ഒരിക്കല്‍ അവയെ കീഴ്‌പെടുത്തും. അതതു കാലത്തെ പ്രതിസന്ധികളിലൂടെ വേണം വരാന്‍. അതില്‍ ഉള്‍പ്പെടുന്ന വേദനയും വിലാപവും വളര്‍ച്ചയുടെ തെളിവാണ്. എല്ലാ മഴയത്തും കുട നിവര്‍ത്തണമെന്നില്ല. ചില മഴയെങ്കിലും നനയണം. ആ മഴയില്‍ അതുവരെ തളിര്‍ക്കാത്ത ചില പുതുനാമ്പുകള്‍ മുളയക്കും. ആ നാമ്പില്‍ നിന്നാകും മറ്റൊരു തണല്‍ മരം രൂപപ്പെടുക.. അതിനാല്‍ നമുക്ക് വെല്ലുവിളികള്‍ നേരിടാന്‍ ശ്രമിക്കാം - ശുഭദിനം.

Monday, 21 December 2020

പ്രഭാത ചിന്ത 42

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |

" കീഴ്‌വഴക്കങ്ങൾ അടിമത്തത്തിലേക്കുള്ള വാതായനം ആകരുത്‌ . മറ്റുള്ളവർ പറയുന്നത്‌ മാത്രം കേട്ട്‌ ജീവിക്കുന്നവർക്ക്‌ ഒരു സാഹസികതയും അനുഭവിക്കാൻ ആവില്ല..... വളർച്ചക്ക്‌ അനുസരിച്ചുള്ള വിവേകം ഇല്ലെങ്കിൽ ആരുടെയെങ്കിലും ഒക്കെ ആജ്ഞാനുവർത്തികൾ മാത്രം ആയി ജീവിതം അവസാനിപ്പിക്കേണ്ടി വരും .....!" 

- ##

പ്രഭാത ചിന്ത 41

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" ജീവിതവീക്ഷണത്തെ ക്രിയാത്മക രീതിയിൽ ചിട്ടപ്പെടുത്തുന്നതിന് ചിന്താശീലം വളർത്തിയെടുക്കണം.കാരണം, മനോഭാവവും ചിന്താരീതിയുമാണ് നമ്മുടെ ചര്യകളിൽ പ്രതിഫലിക്കുന്നത്.
ജീവിതത്തെ മാറ്റിമറിക്കാൻ ചിന്തയെ തന്നെ മാറ്റണം. കാരണം, ചിന്ത നമ്മുടെ പ്രവർത്തന മണ്ഡലത്തെയും ബാഹ്യ ലോകത്തെയും മാറ്റിമറിക്കുന്നു. അറിവിന്റെ ശക്തി കരസ്ഥമാക്കാൻ ചിന്താശീലം അനിവാര്യമാണ്. കാരണം, ആഹാരത്തിന് ദഹനം എന്ന പോലെയാണ് അറിവിന്‌ ചിന്ത. ചിന്തയും ജീവിത വീക്ഷണവും ക്രിയാത്മകമായിരിക്കുന്നത് ജീവിത വിജയം നേടാൻ സഹായിക്കും.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ആശയങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കാൻ നമ്മൾ ശ്രമിക്കണം. _ക്രിയാത്മകമായ നല്ല ആശയങ്ങൾ പ്രാവർത്തികമാകാൻ കഴിഞ്ഞാൽ വേണ്ടത്ര ധനവും ഉണ്ടാക്കാം.ആശയം എന്തിൽ നിന്നും വരാം.
അലസത എന്തു വില കൊടുത്തും ഒഴിവാക്കണം.അലസത ജീവിത വിജയത്തിന്റെ മുഖ്യ ശത്രുക്കളിൽ ഒന്നാണ്. അലസന്റെ മസ്തിഷ്‌കം ചെകുത്താന്റെ പണി ശാലയാണ്. അതിനാൽ ബുദ്ധിയെ എപ്പോഴും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കണം.
ജീവിതത്തിൽ എത്രയേറെ ദൗർഭാഗ്യങ്ങളും പരാജങ്ങളും തിരിച്ചടികളും ഉണ്ടായാലും പിന്മാറാതെ അടിപതറാതെ ആത്മ ധൈര്യത്തോടെ നിരന്തരമായി പരിശ്രമിക്കുന്നവർക്കേ ജീവിത വിജയം നേടാൻ കഴിയൂ. അദ്ധ്വാനത്തോടൊപ്പം ആസൂത്രണവും ബുദ്ധിയും ഉപയോഗിക്കുക.അദ്ധ്വാനത്തിന്റെ ഭാരം കുറയും.
ജീവിതത്തിലെ എല്ലാ വിജങ്ങളുടെയും ആരംഭം ആഗ്രഹത്തിലാണ്.ആഗ്രഹിച്ചവനെ വിജയം നേടാൻ കഴിയൂ. അത് തീവ്രമായ ആഗ്രഹം തന്നെ ആയിരിക്കണം.
ആകാശത്തെ നക്ഷത്രങ്ങള്‍കൊണ്ടാണ് അളക്കേണ്ടത്; കൊഴിഞ്ഞു വീണ ഇലകള്‍ കൊണ്ടല്ല. ജിവിതത്തെ സദ്ചിന്തകള്‍ കൊണ്ടാണ് അളക്കേണ്ടത്; ഭൗതിക സാമ്പാദ്യം കൊണ്ടല്ല. ഗുണകരവും പ്രചോദനാത്മകവുമായ ചിന്തകള്‍ തന്നെയാണ് ജീവിതത്തിന് നിറം പകരുന്നതും അത് സുന്ദരമാക്കുന്നതും വിജയകരമാക്കുന്നതും" 

പ്രഭാത ചിന്ത 40

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" മിഥ്യാധാരണ അപകർഷതാബോധത്തിക്ക് നയിക്കുമെന്നതിനാൽ തുടക്കത്തിലേ മാറ്റിയെടുക്കണം. തന്റെ ഭാര്യയെ മറ്റൊരാൾ സ്‌നേഹിക്കുന്നുണ്ടെന്ന് സംശയിക്കുന്നയാളും തന്നെ ഭർത്താവ് സ്നേഹിക്കുന്നില്ലെന്ന് എപ്പോഴും പരാതിപ്പെടുന്നവളും മിഥ്യാധാരണയുടെ പടിയിലാണ്. ഇവർ കൗൺസിലിങ്ങിന് വിധേയരാകണം. നമ്മുടെ വ്യക്തിത്വത്തെ വികസിപ്പിക്കാൻ ചിന്തകളെ പ്രചോദനാത്മകമാകണം. എന്തുകൊണ്ടന്നാൽ ചിന്തകളാണ് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. " 
- ##

പ്രഭാത ചിന്ത 39

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" അസൂയ അധമമനസ്സിന്റെ ലക്ഷണമാണ്. അതിനെ നല്ല നിലയിൽ ഉപയോഗപ്പെടുത്തിയാൽ ആരോഗ്യകരമായ മത്സരമായി വളർത്തി എടുക്കാൻ കഴിയും. കുറുക്കു വഴിയിലൂടെയുള്ള വിജയം ശരിയായ ജീവിത വിജയമല്ല. ഭാഗ്യക്കുറി അടിക്കുന്നവനെ ജീവിത വിജയി എന്ന് പറയാൻ സാധിക്കില്ല.അത് യാദൃഛികവും താത്കാലികവും ആണ്. അവിഹിത മാർഗങ്ങളിലൂടെ ധാരാളം പണം സമ്പാദിക്കുന്നതും ജീവിത. വിജയമല്ല. പണം അധ്വാനത്തിലൂടെ നേടിയെടുക്കണം. " 
- ##

പ്രഭാത ചിന്ത 38

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
"ജീവിതത്തിൽ ഒരിക്കൽ വിജയം വന്നാൽ പിന്നെ വിജയം താനേ വന്നുകൊള്ളുമെന്ന് കരുതരുത്. അത് നാശത്തിന് വഴിവെക്കും. അലംഭാവം ഉപേക്ഷിച്ചു പുതിയ അവസരങ്ങൾ എപ്പോഴും തേടിക്കൊണ്ടിരിക്കുക. കാര്യങ്ങളെല്ലാം ഭാഗ്യത്തിന് വിട്ടുകൊടുത്തു കൊണ്ട് വിജയം ഒരു സുപ്രഭാതത്തിൽ പടി കയറി വരുമെന്ന് വിശ്വസിച്ചു അലംഭാവം പൂണ്ടിരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്." 
- ##

പ്രഭാത ചിന്ത 37

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
"ജീവിത വിജയത്തിന് ആഗ്രഹം ആവശ്യമാണെങ്കിലും അത്യാഗ്രഹം ആപത്താണ്. അത്യാഗ്രഹികൾക്ക് ധർമാധർമ വിവേചനം ഉണ്ടാവില്ല എന്നതിനാൽ അത് വ്യക്തികളെ നശിപ്പിക്കും. അമിതമായ ആശയാണ് നിരാശയ്ക്ക് വഴിവെക്കുന്നത് എന്നതിനാൽ അത് ഒഴിവാക്കണം. എത്തിപ്പിടിക്കാവുന്നതേ ആശിക്കാവൂ. " 
- ##