Monday 4 December 2017

അദ്യശ്യകരങ്ങൾ

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
കപ്പലപകടത്തിൽ നിന്നു കഷ്ടിച്ചാണ് അയാൾ രക്ഷപ്പെട്ടത്. ഒരു തടിക്കഷണത്തിൽ പിടിച്ചു കിടന്ന അയാൾ ജനവാസമില്ലാത്ത ഒരു ദ്വീപിലെത്തി. രക്ഷപ്പെടാൻ ഉപയോഗിച്ച തടിക്കഷണം കൊണ്ട് അയാൾ ഒരു കുടിൽ പണിതു. ദിവസവും പഴങ്ങളും വെള്ളവും തേടി അലയും. ഒരു ദിവസം തിരിച്ചു വരുമ്പോൾ അയാൾ കാണുന്നതു തന്റെ കുടിൽ കത്തിയെരിയുന്നതാണ്. നിരാശനായി പൊട്ടിക്കരഞ്ഞ് അയാൾ നിലത്തിരുന്നു. പെട്ടെന്ന് ആരോ തോളിൽ സ്പർശിച്ചപ്പോൾ അയാൾ തിരി ഞ്ഞുനോക്കി. ഒരുപറ്റും മനുഷ്യർ. ഞാനിവിടെയുണ്ടെന്ന് എങ്ങനെ മനസ്സിലായി - അയാൾ ചോദി ച്ചു. ഞങ്ങൾ ഈ ദ്വീപിനരികി ലൂടെ സഞ്ചരിക്കുമ്പോൾ ആകാശത്തേക്കുയരുന്ന തീയും പുകയും കണ്ടു. ആരുടെയോ സഹായാഭ്യർഥനയാണെന്നു മനസ്സിലായി.

തീ എല്ലാം തീർത്തുകളയുമെന്നു കരുതേണ്ട. ചാരത്തിൽ നിന്നാണു ഫീനിക്സ് പക്ഷി രൂപം കൊള്ളുന്നത് എന്ന സാങ്കൽപിക കഥ ഉള്ളതുകൊണ്ടു മാത്രമല്ല, ചാരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച തീയിൽ നിന്ന് ഓരോ ദിവസവും അടുക്കളയ്ക്കക്കു ജീവൻ വയ്ക്കുന്നു എന്ന യാഥാർഥ്യം കൂടി ഉള്ളതു കൊണ്ടു കത്തിത്തീരുന്നതു മുഴുവൻ സ്വപ്നങ്ങളാണെന്ന ധാരണയും വേണ്ട. അപ്രതീക്ഷിതമായി പ്രതീക്ഷയുടെ പുതുമുകുളങ്ങൾ വിരിയുന്നതാകാം. ഉള്ളതു കത്തുമ്പോഴും ഉള്ളം ജ്വലിക്കണം. 

ആരുമില്ലാത്തവരായി ആരു മുണ്ടാകില്ല. കൂടപ്പിറപ്പുകളെയും കൂടെയുള്ളവരെയും കാണാതാകുമ്പോൾ ഒറ്റപ്പെടുന്നതല്ല ജീവിതം. ഏത് ആപത്ഘട്ടത്തിലും സഹായിക്കുന്ന ചില അദ്യശ്യകരങ്ങൾ എപ്പോഴുമുണ്ടാകും നമ്മൾപോലും അറിയാതെ. 

അനുബന്ധ ചിന്തകൾ

അദ്യശ്യകരങ്ങൾ
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം