Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" ജീവിതവീക്ഷണത്തെ ക്രിയാത്മക രീതിയിൽ ചിട്ടപ്പെടുത്തുന്നതിന് ചിന്താശീലം വളർത്തിയെടുക്കണം.കാരണം, മനോഭാവവും ചിന്താരീതിയുമാണ് നമ്മുടെ ചര്യകളിൽ പ്രതിഫലിക്കുന്നത്.ജീവിതത്തെ മാറ്റിമറിക്കാൻ ചിന്തയെ തന്നെ മാറ്റണം. കാരണം, ചിന്ത നമ്മുടെ പ്രവർത്തന മണ്ഡലത്തെയും ബാഹ്യ ലോകത്തെയും മാറ്റിമറിക്കുന്നു. അറിവിന്റെ ശക്തി കരസ്ഥമാക്കാൻ ചിന്താശീലം അനിവാര്യമാണ്. കാരണം, ആഹാരത്തിന് ദഹനം എന്ന പോലെയാണ് അറിവിന് ചിന്ത. ചിന്തയും ജീവിത വീക്ഷണവും ക്രിയാത്മകമായിരിക്കുന്നത് ജീവിത വിജയം നേടാൻ സഹായിക്കും.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ആശയങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കാൻ നമ്മൾ ശ്രമിക്കണം. _ക്രിയാത്മകമായ നല്ല ആശയങ്ങൾ പ്രാവർത്തികമാകാൻ കഴിഞ്ഞാൽ വേണ്ടത്ര ധനവും ഉണ്ടാക്കാം.ആശയം എന്തിൽ നിന്നും വരാം.
അലസത എന്തു വില കൊടുത്തും ഒഴിവാക്കണം.അലസത ജീവിത വിജയത്തിന്റെ മുഖ്യ ശത്രുക്കളിൽ ഒന്നാണ്. അലസന്റെ മസ്തിഷ്‌കം ചെകുത്താന്റെ പണി ശാലയാണ്. അതിനാൽ ബുദ്ധിയെ എപ്പോഴും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കണം.
ജീവിതത്തിൽ എത്രയേറെ ദൗർഭാഗ്യങ്ങളും പരാജങ്ങളും തിരിച്ചടികളും ഉണ്ടായാലും പിന്മാറാതെ അടിപതറാതെ ആത്മ ധൈര്യത്തോടെ നിരന്തരമായി പരിശ്രമിക്കുന്നവർക്കേ ജീവിത വിജയം നേടാൻ കഴിയൂ. അദ്ധ്വാനത്തോടൊപ്പം ആസൂത്രണവും ബുദ്ധിയും ഉപയോഗിക്കുക.അദ്ധ്വാനത്തിന്റെ ഭാരം കുറയും.
ജീവിതത്തിലെ എല്ലാ വിജങ്ങളുടെയും ആരംഭം ആഗ്രഹത്തിലാണ്.ആഗ്രഹിച്ചവനെ വിജയം നേടാൻ കഴിയൂ. അത് തീവ്രമായ ആഗ്രഹം തന്നെ ആയിരിക്കണം.
ആകാശത്തെ നക്ഷത്രങ്ങള്‍കൊണ്ടാണ് അളക്കേണ്ടത്; കൊഴിഞ്ഞു വീണ ഇലകള്‍ കൊണ്ടല്ല. ജിവിതത്തെ സദ്ചിന്തകള്‍ കൊണ്ടാണ് അളക്കേണ്ടത്; ഭൗതിക സാമ്പാദ്യം കൊണ്ടല്ല. ഗുണകരവും പ്രചോദനാത്മകവുമായ ചിന്തകള്‍ തന്നെയാണ് ജീവിതത്തിന് നിറം പകരുന്നതും അത് സുന്ദരമാക്കുന്നതും വിജയകരമാക്കുന്നതും"
പ്രഭാത ചിന്ത 41
4/
5
Oleh
Mash
സബ്‌സ്‌ക്രൈബുചെയ്യുക
മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം