Thursday, 28 November 2019

പ്രഭാത ചിന്ത - 05

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
" 🔅സ്വന്തം അനുഭവങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും പടിപ്പുരയിൽ ഇരുന്നാണ്‌ ഓരോരുത്തരും കാര്യങ്ങളെ വീക്ഷിക്കുന്നതും. വിലയിരുത്തുന്നതും . എല്ലാ സംഭവങ്ങൾക്കും പല മാനങ്ങളും എല്ലാ വാദങ്ങൾക്കും മറുവാദങ്ങളും രൂപപ്പെടുന്നത്‌ അങ്ങനെയാണ്‌. 
 🔅 ഇഴഞ്ഞു നടക്കുന്നവന്റെയും പറന്നു നടക്കുന്നവന്റെയും ലോക വീക്ഷണം രണ്ടായിരിക്കും.വ്യത്യസ്ത അനുഭവങ്ങൾ ഇല്ലാത്തവർക്ക്‌ വ്യത്യസ്ത സമീപനങ്ങളും ഉണ്ടാകില്ല. 
🔅 സ്ഥിരം വഴികളിലൂടെ മാത്രം സഞ്ചരിച്ചിട്ടുള്ളവർ ഒരേ ദിശാസൂചിക ബോർഡുകളും കാഴ്ച്ചകളും മാത്രമേ പരിചയപ്പെടൂ.. പരിമിത ദൃശ്യങ്ങളും സങ്കുചിത ചിന്തകളും തീർത്ത മതിൽക്കെട്ടിനുള്ളിൽ നിന്നായിരിക്കും അവരുടെ ഓരോ നിരൂപണവും. 
 🔅 എല്ലാം സ്വന്തം അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കാൻ കഴിയില്ല. കുറെ നിരീക്ഷണവും ഗവേഷണവും വേണം . അടുത്തുള്ളവയെ അറിയാനും അകലെയുള്ളവയെ കണ്ടെത്താനുമുള്ള താൽപര്യം ആണ്‌ ക്രിയാത്മകതയും കാലികപ്രസക്തിയും തീരുമാനിക്കുന്നത്‌. 
 🔅സ്വന്തം ലോകം വലുതാക്കുന്നതിനൊപ്പം അപരന്റെ ലോകത്തെ ബഹുമാനിക്കാനും പഠിക്കണം.. ഒരേ പ്രായമുള്ളവർക്കെല്ലാം ഒരേ ചിന്തയോ അറിവൊ അല്ല .. ഓരോരുത്തരും അടയാളപ്പെടുത്തുന്ന ശരിതെറ്റുകളിൽ പോലും വ്യതിയാനങ്ങൾ ഉണ്ടാകും . ആരുടെയും അറിവുകളെ നിഷേധിക്കരുത്‌." 

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത - 05
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം