Sunday 5 July 2020

പ്രഭാത ചിന്ത 13

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
സത്യവും അസത്യവും ഒരിക്കലും ഒന്നാകില്ല..  എന്നാൽ അസത്യം സത്യത്തിന്റെ കപട വേഷത്തിൽ സമൂഹത്തിൽ നിലയുറപ്പിക്കും . കള്ളം പറയുന്ന കഥകൾക്ക്‌,  സത്യം പറയുന്ന യാഥാർത്ഥ്യത്തെക്കാൾ വിശ്വസനീയതയും വിപണന സാധ്യതയും ഉണ്ടാകും. കള്ളത്തേയും സത്യത്തേയും ഒന്നിച്ച്‌ കാണാത്തത്‌ കൊണ്ട് രണ്ട്‌ പേരെയും വേർതിരിച്ച്‌ അറിയാനും സാധിക്കില്ല . മാത്രമല്ല കള്ളം എപ്പോഴും സഞ്ചരിക്കുന്നത്‌ സത്യത്തിന്റെ വേഷത്തിൽ ആയതിനാൽ കള്ളത്തരത്തിന്‌ എപ്പോഴും ജനപ്രീതി കൂടുതൽ ആയിരിക്കും.

കള്ളം എവിടെയും പതിന്മടങ്ങ്‌ ആയി വളരുകയും വ്യാപിക്കുകയും ചെയ്യും. കള്ളത്തിന്‌ വളരെ വേഗം യാത്ര ചെയ്യാൻ ആകും. സത്യം പുറപ്പെടാൻ തയ്യാറാവുമ്പോൾ തന്നെ കള്ളം കാതങ്ങൾ സഞ്ചരിച്ചിട്ടുണ്ടാകും.

കള്ളം കള്ളമാണെന്ന് തെളിയിക്കാൻ സത്യത്തിന്‌ പോലും സാധിക്കാറില്ല.സത്യത്തെ കല്ലെറിയാൻ നോക്കിയിരിക്കുന്നവർ കള്ളത്തെ പ്രകീർത്തിക്കും.

ശരി ഏതെന്ന് കണ്ടെത്തി മനസ്സിലാക്കുന്നതിലും പലർക്കും ഇഷ്ടം തെറ്റിദ്ധരിക്കാൻ ആണ്‌. കള്ളത്തിന്‌ പല വേഷങ്ങൾ ഉണ്ടാകും. സാഹചര്യങ്ങൾക്കും സംഭവങ്ങൾക്കും അനുസരിച്ച്‌ അവയുടെ നിറവും ശൈലിയും മാറിക്കൊണ്ടേ ഇരിക്കും.

സത്യം ഏത്‌ അവസരത്തിലും അതിന്റെ തനിമ നിലനിർത്തും.. അഴകും ആഡംബരവും ഇല്ലെങ്കിൽ പോലും അതിന്‌ ആത്മാഭിമാനം ഉണ്ടാകും. സത്യത്തോടൊപ്പം നിൽക്കുന്നവർക്ക്‌ മറ്റ്‌ അംഗീകാരങ്ങൾ കിട്ടിയില്ലെങ്കിലും ആത്മസംതൃപ്തി  ലഭിക്കും.
- ##

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത 13
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം