Monday 6 July 2020

പ്രഭാത ചിന്ത 14

Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
 നാം പഠിച്ച പാഠങ്ങളും കണ്ട കാഴ്ച്ചകളും കേട്ട കഥകളും എല്ലാം ചേർന്നാണ്‌ നമ്മെ രൂപപ്പെടുത്തുന്നത്‌. ഇവയിലെ നന്മകൾ ജീവിതത്തിൽ പകർത്തുന്നവരും തിന്മകൾ ജീവിതത്തിൽ പകർത്തുന്നവരും ഉണ്ട്‌.

കടന്നു പോകുന്ന വഴികൾ ജീവിതത്തെ വികൃതമാക്കരുത്‌.. പകരം വിശുദ്ധമാക്കണം.. നാം ആവിഷ്കരിക്കുന്ന പദ്ധതികളെക്കാൾ ജീവിതത്തിൽ വന്ന് ചേരുന്ന ആകസ്മികതകൾ ജീവിതത്തെ നിയന്ത്രിച്ചു എന്ന് വരാം . തിരഞ്ഞെടുപ്പിനുള്ള സാധ്യത ഇല്ലാതെ ജീവിതം അതിന്റെ ഗതി നിയന്ത്രിക്കുമ്പോൾ കീഴടങ്ങുന്നവർ ഉണ്ടാവും . അതിജീവിക്കുന്നവരും ഉണ്ടാവും.

ഒരു ദുർഘട വഴിയിലൂടെയും സഞ്ചരിച്ചില്ല എന്നതല്ല ജീവിതത്തിന്റെ മാഹാത്മ്യം . ഒരു പോറൽ പോലും പറ്റിയില്ല എന്നതും അല്ല . ഇവ നൽകിയ പാഠങ്ങൾ ആണ്‌.

ഓരോരുത്തരും ആത്യന്തികമായി എന്താണെന്ന് അവർ കടന്നു പോയ വഴികൾ പരിശോധിച്ചാൽ മനസ്സിലാകും.. അടിസ്ഥാന മൂല്യങ്ങളെ ആവശ്യങ്ങൾക്ക്‌  വേണ്ടി ബലി കഴിക്കാതിരിക്കുക.  ഏത്‌ വഴിയിലൂടെ സഞ്ചരിച്ചാലും നശിക്കരുതാത്ത ചില സ്വാഭാവിക നന്മകൾ ഉണ്ട്‌ . അവയെ മുറുകെ പിടിക്കുക.

അനുബന്ധ ചിന്തകൾ

പ്രഭാത ചിന്ത 14
4/ 5
Oleh

സബ്‌സ്‌ക്രൈബുചെയ്യുക

മുകളിലുള്ള ലേഖനം ഇഷ്ടമാണോ? ഇമെയിൽ വഴി സൗജന്യമായി ഈ ബ്ലോഗിലെ വിവരങ്ങൾ വായിക്കാം