Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
നാം ഒന്നും പ്രതീക്ഷിക്കാതെ ഉപകാരം ചെയ്തവരിൽ നിന്ന് നമുക്ക് ഏൽക്കേണ്ടി വരുന്ന ഉപദ്രവങ്ങളിലാണ് ഹൃദയം നുറുങ്ങി പോകുന്നത്.ഒരു സൽക്കർമ്മവും തിരിച്ച് ഒരു നന്മയും പ്രതീക്ഷിച്ച് അല്ല ചെയ്യുന്നത്. അത് പോലെ തിന്മയും.ആർക്കു വേണ്ടിയാണൊ നില കൊണ്ടത്, ആരെയാണൊ നാം ചേർത്ത് പിടിച്ചത് അവർ തന്നെ ഉപദ്രവകാരികളായി അല്ലെങ്കിൽ ഘാതകരായി നമുക്ക് മുന്നിൽ വരുമ്പോൾ പിടിച്ചു നിൽക്കാൻ ആകാതെ വരും .തണലേറ്റ മരങ്ങളുടെ തായ്‌വേര് അറുക്കുന്നവർ ഇനിയും തുടരേണ്ട നന്മകൾക്ക് കൂടിയാണ് വിരാമം ഇടുന്നത്.
നന്മ ചെയ്യുന്നതിനേക്കാൾ ചിലപ്പോൾ ശ്രേഷ്ടം ആവുക നന്മ ചെയ്യുന്നവരുടെ കരങ്ങൾ തളർത്താതിരിക്കുക എന്നത് ആകും.
എല്ലാ ദുരന്തങ്ങളും വിധിയായി വന്നു ചേരുന്നതല്ല. ചിലത് എല്ലാം സ്വന്തം ചെയ്തികളുടെ തുടർഫലങ്ങളും കൂടിയാണ്. . മുകളിലൂടെ നിറക്കുമ്പോൾ അടിയിലൂടെ ചോരുന്നത് കാണാതെ പോകും . നേരിലൂടെ നേടിയതിന് സ്വാഭാവിക നന്മ ഉണ്ടാകും .സ്വയം തിരുത്തലിന്റെ മാർഗങ്ങൾ കൂടുതൽ നഷ്ടങ്ങളെ പ്രതിരോധിച്ചേക്കും.
പ്രഭാത ചിന്ത 36
4/
5
Oleh
Mash