Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
ചെറിയൊരു തെറ്റിൽ തളരുകയോ?ചെറിയ തെറ്റുകൾ ചരിത്രത്തെപ്പോലും മാറ്റിമറിച്ചെന്നിരിക്കും ചില തെറ്റുകളുടെ കഥ.
ഏക്കറിനു വെറും രണ്ടു സെന്റെ വിലയ്ക്ക് 1867-ൽ അലാസ്കയെന്ന ഭൂപ്രദേശം റഷ്യ അമേരിക്കയ്ക്കു വിറ്റു. അമേരിക്ക കൊടുത്ത വില 72 ലക്ഷം ഡോളർ മാത്രം. സ്വർണം, ഓയിൽ, ധാതുദ്രവ്യങ്ങൾ, മത്സ്യം മു തലായവയിൽ നിന്ന് പിൽക്കാലത്തു ശത കോടിക്കണക്കിനു ഡോളർ അമേരിക്കയ്ക്കു അലാസ്കയിൽ നിന്നു കിട്ടി.
പുസ്തകപ്രസാധനരംഗത്തെ വിസ്മയമായ ജെ കെ. റൗളിങ്ങിന്റെ ഹാരി പോട്ടർ പരമ്പരയിലെ ആദ്യഗ്രന്ഥമായ 'ഹാരി പോട്ടർ ആൻഡ്ഫിലോസഫേഴ്സ് സ്റ്റോൺ' 12 പ്രസാധകർ തിരസ്കരിച്ചു. വൻനഷ്ടമോർത്ത് ഇവരിൽ പലരും പിന്നീടു ദുഃഖിച്ചു.
പന്ത്രണ്ടര കോടി ഡോളർ ചെലവായ മാഴ്സസ് ഓർബിറ്റർ അമേരിക്കയിലെ നാസയ്ക്കു 1999-ൽ നഷ്ടമായി. ബ്രിട്ടീഷ് സിസ്റ്റത്തിലും മെട്രിക് സിസ്റ്റത്തിലും ഉള്ള അളവുകൾ തമ്മിൽ എൻജിനീയർമാർ തെറ്റിച്ചു കുട്ടിക്കലർത്തിയതായിരുന്നു കാരണം.
വലിയ സാമാജ്യം പടുത്തുയർത്തിയ 'മഹാനായ അലക്സാണ്ടർ 32-ാം വയസ്സിൽ മരിക്കുമ്പോൾ, പിൻഗാമിയെ നിർദ്ദേശിച്ചില്ല. ആ സാമ്രാജ്യം വൈകാതെ തകർന്നു.
1606-ൽ ഓസ്ട്രേലിയയിലെത്തിയ ഡച്ചുകാർ അതു നിഷ്പ്രയോജനമായ മരുപ്രദേശമെന്നു കരുതി തിരിച്ചു പോന്നു. 1770-ൽ ഓസ്ട്രേലി യയുടെ കിഴക്കൻ തീരത്തെത്തിയ ക്യാപ്റ്റൻ കുക്കെന്ന ബ്രിട്ടീഷുകാരൻ അവിടുത്തെ അതിസമൃദ്ധമായ സസ്യജാലം കണ്ടു വിസ്മയിച്ച ആ ഭൂഖണ്ഡം പിടിച്ചെടുത്താലുള്ള പ്രയോജനം മനസ്സിലാക്കി.
ഒന്നാംലോകയുദ്ധത്തിനു തുടക്കമിട്ടത് ഓസ്ട്രിയയിലെ ആർച്ച് ഡ്യുക്കിന്റെ വധമായിരുന്നു. ട്രാഫിക്കിൽ ഡ്രൈവർക്കു വഴിതെറ്റിയ ചെറിയ പിഴവു മൂലമുണ്ടായവധം ഒന്നരക്കോടിയിലേറെ ജനങ്ങളുടെ മരണത്തിലേക്കു നയിച്ച ലോകയുദ്ധത്തിനു കാരണമായി.
ഏതുനിമിഷവുംതനിക്കെതിരെ വധശ്രമം ഉണ്ടാകാമെന്നറിയാമായി രുന്ന നിഷ്ഠൂര സേച്ഛാധിപതിയായിരുന്ന സ്റ്റാലിൻ, തന്റെ അനുവാദം കൂടാതെ സുരക്ഷാഭടന്മാരെപ്പോലും മുറിയിൽ കടത്തിയിരുന്നി ല്ല. ഹൃദയാഘാതത്തിന് സമയത്തു ചികിത്സ കിട്ടാതെയുള്ള മരണത്തി നു കാരണം, സ്വയം നിർമ്മിച്ച അതികർക്കശമായ ചിട്ടയായിരുന്നു.
1812-ൽ നെപ്പോളിയൻ റഷ്യ ആകമിച്ച അമ്പേ പരാജയപ്പെട്ടു. റഷ്യൻ ശിശിരകാലത്തിന്റെ തീവതയെപ്പറ്റി തെറ്റായി വിലയിരുത്തിയതാണു കാരണം .
പെറുവിലെ ഇങ്കാ ചക്രവർത്തി അറ്റാഉവൽപ , സ്പെയിനിൽ നിന്നെത്തിയ പിസാറോയുടെ സൈനികശക്തി നിസ്സാരമെന്നു കരുതി. പക്ഷേ 200 കുതിരപ്പട്ടാളക്കാർ 80,000 ഇങ്കാ പടയാളികളെ 1532ൽ തന്ത്രപൂർവം പരാജയപ്പെടുത്തി. നിഷ്ഠൂരമായി പെരുമാറിയ സ്പെ യിൻകാർ ഇങ്കാസാമാജ്യത്തെയും,സംസ്കാരത്തെയുംതകർത്തു തരിപ്പണമാക്കി.
അസാമാന്യ പുരുഷശബ്ദത്തിന്റെ ഗാംഭീര്യം തുടിക്കുന്ന അമിതാ ഭ് ബച്ചനെയും, അനന്യ ശബ്ദസൗകുമാര്യത്തിന്റെ ഉടമയായ യേശുദാസിനെയും ശബ്ദം മോശമെന്ന കാരണം പറഞ്ഞ് ആകാശവാണി തിരസ്കരിച്ചു.
ചരിത്രപുരുഷന്മാർ പോലും വരുത്തിയ ചില തെറ്റുകളുടെ കഥ കേ ട്ടല്ലോ. ചെറിയൊരു തെറ്റു പറ്റിപ്പോയാൽ നിങ്ങൾ പരിഭ്രമിക്കേണ്ട. അതിൽ നിന്നു പാഠം പഠിക്കുക, അത്തരം തെറ്റുകൾ പിന്നീടു വരുത്താ തിരിക്കുക. കൂട്ടത്തിൽ, 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് കവി അലക്സാണ്ടർ പോപ്പിന്റെ വരിയുമോർക്കാം :- To err is human ; to forgive divine. തെറ്റു വരുത്താത്തവരില്ല. ഉണ്ടെങ്കിൽ അവർ ഒന്നും ചെയ്യാത്തവരാണ്.
- ബി.എസ്. വാരിയർ
ഉൾകാഴ്ച - 30
4/
5
Oleh
Mash