Thought for the Day Malayalam | Malayalam Thoughts | Thought of the Day in Malayalam | Thought for the Day in Malayalam Language | Malayalam Thoughts | Malayalam Thought of The Day | Pure Malayalam Thoughts | Inspirational Malayalam Thoughts | Malayalam Thoughts | Malayalam Quotes | Quotes for the Day Malayalam | Malayalam Thoughts | Quotes of the Day in Malayalam | Quotes for the Day in Malayalam Language | Malayalam Quotes | Malayalam Quotes of The Day | Pure Malayalam Quotes | Inspirational Malayalam Quotes | Malayalam quotes on life | Malayalam Quotes on success |
--------------------------------------------------
രൂപഭംഗിക്ക് ഒരു കാലാവധി ഉണ്ടാവും . പക്ഷെ കർമ്മഭംഗി കാലത്തിനും അപ്പുറം നിലനിൽക്കും. കാലത്തിനും അപ്പുറം നിലനിൽക്കാൻ ആഗ്രഹിക്കുന്നവർ നൽകുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ ആകും. അത് സമ്പത്ത് ആവാം, വിദ്യ ആവാം , സ്നേഹവാൽസല്യങ്ങൾ ആവാം.
സുരക്ഷിതത്തിന്റെ ചട്ടക്കൂടിൽ നിന്ന് മാത്രം നന്മകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് സ്വയം ഒരു ഹൃദ്യമായ അനുഭവം ആയി എന്ന് പറയാൻ സാധിക്കില്ല .സ്വന്തം വസ്ത്രത്തിൽ ചുളുക്ക് വീഴാതെ സ്വന്തം കൈ മുറിയാതെ ചെയ്യുന്ന നന്മകൾ ആണ് പലർക്കും ഇഷ്ടം . ഇവക്ക് ഒപ്പം ഹൃദയം ഉണ്ടാകില്ല.
സ്വയം നഷ്ടപ്പെടുത്താൻ തയ്യാറായവർ മാത്രമാണ് കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുക..ഒരാൾക്ക് നൽകിയവ മറ്റൊരാൾ തിരിച്ചു നൽകിയേക്കാം. അതാണ് പ്രകൃതി നിയമം... നൽകുന്നത് ഹൃദയം അറിഞ്ഞായാൽ ഒന്നും നഷ്ടമാകില്ല.
കൂട്ടിച്ചേർക്കുന്നവ ശരീരത്തെ സംരക്ഷിക്കുമ്പോൾ , നഷ്ടപ്പെടുത്തുന്നവ ഹൃദയത്തെ സംരക്ഷിക്കും ...നിർമ്മലമാവട്ടെ നമ്മുടെ മനസ്സുകൾ.... നൽകുന്നതാവട്ടെ നമ്മുടെ കയ്യുകൾ.
പ്രഭാത ചിന്ത 24
4/
5
Oleh
Mash